മട്ടാഞ്ചേരി: എയർഗൺ ഉൾപ്പടെയുള്ള ആയുധങ്ങളുമായി രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്. ഷാജഹാൻ എന്ന യുവാവിനാണ് പരിക്കേറ്റത്. ബസാർ റോഡിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ക്രിമിനൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയതെന്നാണ് സൂചന.
പരിക്കേറ്റ ഷാജഹാനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇയാളുടെ മുഖത്തും നെഞ്ചത്തുമാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് മട്ടാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.