foot

കൊച്ചി​: കുട്ടികൾക്ക് ജന്മനാ കാലുകൾക്ക് ഉണ്ടാകുന്ന വൈകല്യമായ ക്ലബ്ബ്‌ ഫൂട്ട്‌ ചികിത്സയ്ക്കായി ജില്ലയിൽ മൂന്ന് ക്ലിനിക്കുകൾ. മൂവാറ്റുപുഴ ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിലാണ്ക്ലബ്ബ്‌ ഫൂട്ട്‌ ക്ലിനിക്കുകൾ ആരംഭിച്ചത്‌. ക്ലബ്ബ്‌ ഫൂട്ട്‌ രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ്‌ പദ്ധതി​യെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ.സജിത്ത്‌ ജോൺ അറിയിച്ചു. വൈകല്യമുള്ള കുട്ടികളിൽ കാലിന്റെ പാദം ഉള്ളിലേക്കു തിരിഞ്ഞ് മടങ്ങിയിരിക്കും. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ബുധനാഴ്ചയും മെഡിക്കൽ കോളേജിൽ വ്യാഴാഴ്ചയും ആലുവ ജില്ല ആശുപത്രിയിൽ വെള്ളിയാഴ്ചയുമാണ്‌ ക്ലിനിക്ക്‌. രാവിലെ 9 മുതൽ 1വരെ.