കൊച്ചി​: മത്തായി​ മാഞ്ഞൂരാൻ റോഡ് ഇ.ആർ.ജി​ കോളനി​ പാലപ്പറമ്പി​ൽ കെ.പി​ സജീവന്റെയും ഷീബയുടെയും മകൾ സംഗീത വീട്ടിൽ തൂങ്ങി മരിച്ചു. സ്ത്രീധന പീഡനമാണ് കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.

തൃശൂർ അരുവായ് പഴഞ്ഞി കണ്ടരുത്തി സുമേഷാണ് ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സംഗീത പട്ടിക വിഭാഗക്കാരിയായാണ്. വഴക്കുകളെ തുടർന്ന് ഭർത്താവിനെതിരെ സംഗീത തൃശൂർ, എറണാകുളം പൊലീസ് സ്റ്റേഷനുകളിൽ പരാതിപ്പെട്ടിരുന്നു. ബുധനാഴ്ച എറണാകളം സെൻട്രൽ സ്റ്റേഷനിൽ ഇരുവരെയും വിളിച്ചുവരുത്തി സംസാരിച്ചിരുന്നെങ്കിലും ഒത്തുതീർപ്പായില്ല. പിന്നാലെയാണ് ആത്മഹത്യ.