കൊച്ചി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തുടക്കംകുറിച്ച പ്രയാസ് പദ്ധതിയുടെ ഭാഗമായി മേയിൽ വിരമിച്ച അഞ്ച് ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് ഓഫീസ് കൊച്ചി റീജിയണൽ ഓഫീസിൽനിന്ന് പെൻഷൻ പേമെന്റ് ഓർഡറുകൾ വിതരണം ചെയ്തു. റീജിയണൽ പ്രൊവിഡന്റ് കമ്മീഷണർ സാമോം ദിനചന്ദ്ര സിംഗ് വിതരണോദ്ഘാടനം നിർവഹിച്ചു. വിരമിക്കുന്ന ദിവസംതന്നെ അർഹരായ അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്ന പദ്ധതിയാണ് പ്രയാസ്. അസിസ്റ്റന്റ് പ്രൊവിഡന്റ് കമ്മീഷണർ (പെൻഷൻ) പി. സുനിൽ സംസാരിച്ചു.