പനങ്ങാട്: ഉദയത്തുംവാതിൽ സേവാഭാരതി, ബാലഗോകുലം, ബി.ജെ.പി പ്രവർത്തകർ സംയുക്തമായി നോട്ടുബുക്കുകൾ വിതരണം ചെയ്തു. എട്ടാം വാർഡ് ബി.ജെ.പി അംഗം സൗഷ ലാലു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുമ്പളം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ബിജു പുത്തൻപുരയ്ക്കൽ അധ്യക്ഷനായി. ബി.ജെ.പി പള്ളുരുത്തി മണ്ഡലം ഭാരവാഹി രമേശൻ, കുമ്പളം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി കെ.കെ.രഞ്ജിത് കുമാർ, വൈസ് പ്രസിഡന്റ്‌ അമൽ ദേവരാജ്, ബാലഗോകുലം അദ്ധ്യാപിക ഈശ്വരി, സേവാഭാരതി പ്രവർത്തകനായ വേണുഗോപാൽ എന്നിവർ സംസാരിച്ചു.