
മൂവാറ്റുപുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുക്കര വടക്കേക്കുന്നേൽ പരേതനായ മത്തായിയുടെ മകൻ ബേബി (38) യാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വാഴക്കുളത്ത് സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപത്തായിരുന്നു അപകടം. ബൈക്കിൽ റോഡു മുറിച്ചു കടക്കുകയായിരുന്ന ബേബിയെ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു. ഭാര്യ സോണിയ രാമപുരം കുടിയിരുത്തിയിൽ കുടുംബാംഗം. ഏക മകൻ സെബാൻ (രണ്ടു മാസം).