uma

 പി.ടിയുടെ വിജയമാണിത്. പി.ടിക്ക് തൃക്കാക്കരയോടും അവിടത്തെ ജനങ്ങൾക്ക് തിരിച്ചുമുള്ള അഭേദ്യമായ ബന്ധത്തിന്റെ വിജയം. ഡോ. ജോ ജോസഫും ഉമ തോമസും തമ്മിലായിരുന്നില്ല, എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു പോരാട്ടം. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരുമെല്ലാം തൃക്കാക്കരയിൽ ക്യാമ്പുചെയ്ത് നടത്തിയ പ്രചാരണത്തിന് ഓരോ കോൺഗ്രസ് അംഗവും ഉജ്ജ്വല പ്രവർത്തനം കൊണ്ടാണ് മറുപടി പറഞ്ഞത്. പരാജയപ്പെടുത്താനുള്ള എല്ലാ തെറ്റായ നീക്കങ്ങളെയും ജനങ്ങൾ നിരാകരിച്ചു. പി.ടി പാതിയാക്കിയ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും മണ്ഡലത്തിന്റെ സമഗ്രവികസനത്തിനും നിലകൊള്ളും.

-ഉമ തോമസ്

ജനഹിതം പൂർണമായി അംഗീകരിക്കുന്നു. ഉമ തോമസിന് അഭിനന്ദനങ്ങൾ. തോൽവി സംബന്ധിച്ച കാര്യങ്ങൾ പാർട്ടിയും മുന്നണിയും ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപിച്ച ജോലി ഞാൻ ഭംഗിയായി നിർവഹിച്ചു. മത്സരിച്ചത് പാർട്ടിയുടെ പ്രതിനിധിയായാണ്. ഒരു പരാജയം കൊണ്ടൊന്നും തകർന്നുപോകുന്ന പാർട്ടിയല്ല സി.പി.എം.

-ഡോ.ജോ ജോസഫ്

മികച്ച വിജയമാണ് ഉമയുടേത്. ശക്തമായ മുന്നേറ്റം അവർക്കുണ്ടായി. അവരെ അഭിനന്ദിക്കുന്നു. ഉമയ്ക്ക് സ്ത്രീവോട്ടുകൾ കൂടുതലായി ലഭിച്ചു. എൻ.ഡി.എ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഞങ്ങളുടെ കോട്ടങ്ങളും നേട്ടങ്ങളും പാർട്ടി സൂക്ഷ്മമായി വിലയിരുത്തും.

-എ.എൻ.രാധാകൃഷ്ണൻ