അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ മില്ലുംപടിയിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യം. ചോർന്നൊലിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര ഏതു സമയവും നിലംപൊത്താറായ അവസ്ഥയിലാണ്. ഇരിപ്പിടങ്ങളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.
വിശ്വജ്യോതി സ്കൂളിലെ 1500 ൽ പരം വിദ്യാർത്ഥികളും സമീപത്തെ മറ്റു സ്കൂളുകളിലെ കുട്ടികളും ജോലിക്കു പോകുന്നവരും ഉൾപ്പെടെ ഏറെപ്പേർ ഉപയോഗിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണ് ഇത്. അങ്കമാലി ടൗണിലും പരിസരങ്ങളിലുമെല്ലാം ആധുനിക രീതിയിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചിട്ടും വേങ്ങൂർ മില്ലും പടിയിലെ യാത്രക്കാർ അവഗണിക്കപ്പെടുകയാണ്. കാലവർഷം ശക്തിപ്പെടുന്നതിനു മുൻപ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി പുനഃനിർമ്മിക്കണമെന്ന് വേങ്ങൂർ സമന്വയ കലാ-സാംസ്കാരിക സംഘം പ്രസിഡന്റ് ജി.ബി.അരീക്കൽ ആവശ്യപ്പെട്ടു.