കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൊമ്പനാട് വാർഡിലെ മുനിപ്പാറ അങ്കണവാടി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷംരൂപ ഉപയോഗിച്ച് നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എസ്. ശശികല അദ്ധ്യക്ഷത വഹിച്ചു. സുനിത ജിജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. നാരായണൻനായർ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, ക്രാരിയേലി എസ്.സി.ബി പ്രസിഡന്റ് കെ.ജി. വിജയൻ, പി.വി. പീറ്റർ, വിനു സാഗർ, ജോർജ് ജോയി, കെ.എസ്. രമ്യ, സി.വി. അബ്രഹാം എന്നിവർ സംസാരിച്ചു. രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുരുന്നുകൾക്ക് പഠനോപകരണങ്ങളും പായസവിതരണവും നടത്തി.