അങ്കമാലി: പശ്ചാത്തല സംഗീതത്തിൽ സംസ്ഥാന അവാർഡ് നേടിയ കറുകുറ്റി സ്വദേശി ജസ്റ്റിൻ വർഗീസിന് പന്തക്കൽ കെ.പി.ജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സീകരണം നൽകി. ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാഡമി ചെയർമാൻ സേവ്യർ പുൽപ്പാട്ട് മെമന്റോ നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ മുഖ്യാതിഥി ആയിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി പഠനോപകരണങ്ങൾ വിതരണംചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. സി.ആർ. ഷണ്മുഖൻ, എ.എസ്. സുനിൽ, റോസിലി മൈക്കിൾ, ജോണി മൈപ്പാൻ, കെ.കെ. മുരളി, എ.സി. ജയൻ എന്നിവർ പ്രസംഗിച്ചു.