vote

കൊച്ചി: ഉമയുടെ തേരോട്ടത്തിൽ ഇടതുകോട്ടകൾ പലതും കടപുഴകി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവസാന നിമിഷംവരെ മുന്നേറ്റം നിലനിറുത്തിയാണ് ഉമ തോമസ് തൃക്കാക്കര പിടിച്ചടക്കിയത്.

239

കൊച്ചി കോർപ്പറേഷന്റെ 19 ഡിവിഷനുകളും തൃക്കാക്കര നഗരസഭയും ഉൾപ്പെടുന്ന മണ്ഡലത്തിലുള്ളത് 239 ബൂത്തുകൾ.

20

ഇടതു സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന് നേരിയ ഭൂരിപക്ഷമെങ്കിലും നേടാനായത് 20 ബൂത്തുകളിൽ മാത്രം.

12

പന്ത്രണ്ട് റൗണ്ടുകളി​ൽ ഓരോന്നി​ലും വ്യക്തമായ മുൻതൂക്കം ഉമ നിലനിറുത്തി. കൊച്ചി കോർപ്പറേഷനിലെ ഇടപ്പള്ളി - പോണേക്കര മേഖലയിലെ ബൂത്തുകളാണ് ആദ്യം എണ്ണിയത്.

25,​016

പോസ്റ്റൽ വോട്ടിൽ തുടങ്ങി​യ ലീഡ് 25,​016 എന്ന റെക്കാഡ് സംഖ്യയിലാണ് ഉമ അവസാനിപ്പിച്ചത്.

15

ഉമ തോമസിന്റെ വിജയത്തിലൂടെ 15-ാം കേരള നിയമസഭയിലെ സ്ത്രീ പ്രാതി​നി​ധ്യം ഒരു ഡസനിൽ എത്തി. പ്രതിപക്ഷനിരയിലെ ഏക വനിതയായിരുന്ന രമയ്ക്ക് കൂട്ടായി ഇനി ഉമയുണ്ടാകും.