കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിന് നാളെ തുടക്കമാകും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന്റെ ചടങ്ങുകൾ രാവിലെ അഞ്ചിന് ആരംഭിക്കും. 6ന് കൊരട്ടി നാരായണ കുറുപ്പും സംഘവും അവതരിപ്പിക്കുന്ന ദേവിക്ക് കളമെഴുത്തും പാട്ടും കുരുതിയും മുടിയേറ്റും നടക്കും.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് മഹാരാജാ ശിവാനന്ദൻ ദീപാർപ്പണം നടത്തുന്നതോടെ അവസാന ദിവസത്തെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാല നടക്കും. 11ന് ആചാര്യൻ ഡോ. കാരുമാത്ര വിജയൻ തന്ത്രിയുടെ അനുഗ്രഹ പ്രഭാഷണവും 12ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും. 5ന് സർവ്വഐശ്വര്യ പൂജയും 6ന് ആലുവാ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യയെ പൂർണ്ണ കുംഭം നൽകി സ്വീകരിക്കും. ശേഷം പ്രഭാഷണം, പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.