കുറുപ്പംപടി: പാറപ്പുറം തെറ്റിക്കോട്ട് ലൈൻ റസിഡൻസ് അസോസിയേഷൻ 12-ാം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. നിർമ്മാതാവ് മമ്മി സെഞ്ച്വറി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് യാഷിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ജയകുമാർ, വാർഡ് കൗൺസിലർമാരായ പി.എ. സിറാജ്, സിന്ധു ജയകൃഷ്ണൻ, ഗുരുകുലം പി .ആർ.ഒ എസ്.ഹരികുമാർ, പി.എ. അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികൾ: ഹാഷിം കേലോത്ത് (പ്രസിഡന്റ്), കെ.ആർ. മുരളി, ദിനൂപ്.ആർ.നായർ (വൈസ് പ്രസിഡന്റ്) എം.എ.അബ്ദുൽ ഖാദർ (സെക്രട്ടറി ),എം.എം.സാദിഖ്, എം.എം. സക്കീർഖാൻ (ജോ.സെക്രട്ടറി), എസ്. രാജേന്ദ്രൻ (ട്രഷറർ).