ഞാറക്കൽ: ഗോശ്രീ മൂന്നാം പാലത്തിന് അപ്പുറം റോഡിലെ ദുരവസ്ഥയ്ക്കെതിരെ പ്രതീകാത്മക സമരം നടത്തി. മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു സമരം.
കുഴിയിൽ വീണ സ്കൂട്ടർ യാത്രികനെ ചിത്രീകരിച്ചാണ് പ്രതീകാത്മക സമരം നടത്തിയത്. ചെറുതും വലുതുമായ കുഴികൾ നിറഞ്ഞ അപ്രോച്ച് റോഡും ജോസ് ജംഗ്ഷനും അപകടക്കെണിയായി മാറിയെന്ന് പ്രതിഷേധ സമരക്കാർ ചൂണ്ടിക്കാട്ടി. ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. ജോസഫ് നരിക്കുളം, ഫ്രാൻസിസ് അറക്കൽ, ജോളി ജോസഫ്, ആന്റണി പുന്നത്തറ, മണി ടൈറ്റ്സ്, പൂപാടി ജോസ്, ചക്കാലക്കൽ ജയിംസ്, തറമേൽ ഫെബി സെബാസ്റ്റ്യൻ തേക്കാനത്ത്, എൻ. എസ്. സുബൈർ എന്നിവർ സംസാരിച്ചു.