മൂവാറ്റുപുഴ: നഗരസഭയിലെ ചാലിക്കടവ് - മണിയംകുളം കവല റോഡ് ഇനി മുതൽ സഖാവ് ഊറാൻലബ്ബ റോഡ് എന്ന് അറിയപ്പെടും. മൂവാറ്റുപുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പൊതുപ്രവർത്തകനുമായിരുന്നു സഖാവ് ഊറാൻ ലബ്ബ. സ്വന്തം പേര് ലഭിച്ച റോഡ് അടക്കം നഗരത്തിലെ നിരവധി റോഡുകൾ നിർമ്മിക്കുന്നതിനു നേതൃത്യം നൽകിയയാളാണ്. സഖാവ് ഊറാൻലബ്ബയുടെ പേര് റോഡിന് നൽകണമെ

ന്ന് ആവശ്യം നേരത്തെ തന്നെ ഉയർന്നതാണ്. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി മുങ്ങാട്ടിന്റ നേതൃത്വത്തിൽ പുനർനാമകരണം നടത്തി റോഡിന് സമീപം ബോർഡ്‌ സ്ഥാപിച്ചു.