കൊച്ചി: തമ്മനം നളന്ദ പബ്ലിക് സ്‌കൂളിൽ പരിസ്ഥിദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങ് പരിസ്ഥിതി പ്രവർത്തകൻ ഐ.ബി. മനോജ് എടവനക്കാട് ഉദ്ഘാടനം ചെയ്തു. അസി. കൃഷി ഓഫീസർ ഷിബു, സ്‌കൂൾ മാനേജർ വി.കെ. ഭാസ്‌കരൻ, പ്രിൻസിപ്പൽ എൻ.പി. കവിത, വൈസ് പ്രിൻസിപ്പാൽ മായാ കൃഷ്ണൻ എന്നിവർ സന്നിഹതരായിരുന്നു. നാളെ വിദ്യാർത്ഥികൾ വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നടും.