കൊച്ചി : കോർപ്പറേഷനിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്പ്‌ടോപ്പ് സമ്മാനിക്കുന്ന ചടങ്ങ് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കൗൺസിൽഹാളിൽ ഇന്ന് രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ പ്രൊഫണൽ കോളേജ് , ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ ഉൾപ്പെടെ 136 പേർക്കാണ് ലാപ്ടോപുകൾ നൽകുക. കോർപ്പറേഷന്റെ 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 59,81,415 രൂപയുടെ ലാപ്ടോപ്പാണ് നൽകുന്നത്.