കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ യു.ഡി.എഫ് അഹങ്കരിക്കേണ്ടെന്ന് നാഷണൽ ജനശക്തി കോൺഗ്രസ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ പറഞ്ഞു. വിജയത്തോടെ മുഖ്യമന്ത്രി പിണറായി വിജയനോ എൽ.ഡി.എഫ് സർക്കാരിനോ ഒന്നും സംഭവിക്കില്ല. യു.ഡി.എഫ് സഭകൾ തമ്മിലുള്ള വേർതിരിവുണ്ടാക്കി തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചു. സ്ഥാനാർത്ഥിക്കുൾപ്പെടെ വ്യക്തിഹത്യവരെ നടത്തി. ഇതിലും വലിയ വീഴ്ചകളിൽ നിന്ന് കരകയറിവന്ന പാര്യമ്പര്യം എൽ.ഡി.എഫിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.