
കുമ്പളം: ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനാ അംഗങ്ങൾക്ക് ട്രോളി വിതരണം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി.കർമിലി അദ്ധ്യക്ഷയായി. ഓരോ വാർഡിലേക്കും ഒരു ട്രോളി വീതം 18 എണ്ണമാണ് വിതരണം ചെയ്തത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.രാഹുൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം.ഫൈസൽ, അംഗങ്ങളായ പി.എ.മാലിക്, കെ.പി.പ്രദീപ്, മിനി അജയഘോഷ്, അജിത സുകുമാരൻ, നിർവഹണ ഉദ്യോഗസ്ഥ മേരി എന്നിവർ സംസാരിച്ചു.