lah

പെരുമ്പാവൂർ: ലഹരി വിരുദ്ധ സന്ദേശവുമായി പെരുമ്പാവൂർ പോലീസ് ബോധവത്കരണ സൈക്കിൾ റാലി നടത്തി. എ.എസ്.പി അനൂജ് പലിവാൽ ഫ്‌ളാഗ് ഓഫ് ചെയ്തു. എസ്.ബി.ഐ, വിവിധ സൈക്ലിംഗ് ക്ലബ്ബുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. റാലിയ്ക്ക് എസ്.എച്ച്.ഒമാരായ ആർ.രഞ്ജിത്, വി.എം.കഴ്‌സൻ തുടങ്ങിയവർ നേതൃത്വം നൽകി.