kee

പെരുന്നവൂർ: കീഴില്ലം ഗവ. യുപി സ്‌കൂളിൽ പ്രവേശനോത്സവം രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അക്ഷരമരത്തിൽ അക്ഷരംചാർത്തി ഉദ്ഘാടനം ചെയ്തു. മെമ്പർ മിനി ജോയിയും കുട്ടികളും ചേർന്ന് ഭദ്രദീപം കൊളുത്തി നവാഗതരെ വരവേറ്റു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ബിജു കുര്യാക്കോസ്, രാജി ബിജു ഹെഡ്മിസ്ട്രസ് ജീന പീറ്റർ, പി.ടി.എ പ്രസിഡന്റ് ബിജുകുമാർ, വൈസ് പ്രസിഡന്റ് സിജു, ശാരി രാജീവ്, പി.എസ്. അനീഷ് എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് സമ്മാനങ്ങളും മധുര പലഹാരവും പാഠപുസ്തകങ്ങളും യൂണിഫോമും നൽകി.