പെരുമ്പാവൂർ: ലയൺസ് ക്ലബ്ബ്, മണപ്പുറം ഫൗണ്ടേഷൻ, ഫിലിപ്പ് അലക്സാണ്ടർ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ അല്ലപ്ര എൽദോ മാർ ബസേലിയോസ് സെന്ററിന് ഡയാലിസിസ് മെഷീൻ നൽകി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി.സി. ജയിംസും ചേർന്ന് മെഷീൻ ആശുപത്രി അധികൃതർക്ക് കൈമാറി. ലയൺസ് കാബിറ്റ് സെക്രട്ടറി സാജു പി. വർഗീസ്, കെ.ബി. ഷൈൻകുമാർ, ജോൺസൺ സി. എബ്രഹാം, ഓമന ജെയിംസ്, ടി.ഒ. ജോൺസൺ, മേഴ്സി ജെയിംസ്, പോൾ പെട്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.