അങ്കമാലി: കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി ഭൂമിക്ക് പച്ചപ്പിന്റെ മേലാപ്പൊരുക്കാൻ നടത്തിയ അങ്കമാലിക്കൊരു പച്ചക്കുട എന്ന മത്സരത്തിന്റെ ഫലപ്രഖ്യാപനവും പരിസ്ഥിതി ദിനാഘോഷവും ഇന്ന് അങ്കമാലിയിൽ നടക്കും. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യും. സി. എസ്. എ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിചാർവിഭാഗ് നിയോജകമണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അദ്ധ്യക്ഷതവഹിക്കും. പി.ജെ. ജോയ് മുഖ്യാതിഥി ആയിരിക്കും. പരിസ്ഥിതി പ്രവർത്തകരായ ടിആർ. പ്രേംകുമാർ, ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ എന്നിവർ പ്രഭാഷണം നടത്തും.