1

പള്ളുരുത്തി: തൃക്കാക്കരയിൽ ഉമ തോമസ് വൻ വിജയം നേടിയതിന് പിന്നാലെ കെ.വി. തോമസിനോടുള്ള പ്രതിഷേധ സൂചകമായി തിരുതക്കറിയും വെള്ളേപ്പവും പങ്കിട്ട് പാർട്ടി പ്രവർത്തകർ. കൊച്ചി നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പലണ്ടിമുക്ക് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ പ്രകടനം പടിഞ്ഞാറെ ചുള്ളിക്കൽ ജംഗ്ഷനിൽ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എം. റഹിം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് പി. എച്ച്. നാസർ അദ്ധ്യക്ഷത വഹിച്ചു. എം. എ. മുഹമ്മദാലി, എ. എം. അയുബ്, ആർ. ദിനേശ് കമ്മത്ത്, ആന്റണി കുരീത്തറ, ബാസ്റ്റിൻ ബാബു, ഷൈലാ തദേവുസ്, കെ. എ.മനാഫ്, പി. എം. അസ്ലം, പി. ഡി. വിൻസന്റ്, സി. എ. ഷമിർ, പി. എസ്. ശംസു, എം. ജി .ആന്റണി എന്നിവർ സംസാരിച്ചു.പി .എ .അബ്ദുൾ ഖാദർ ,ഗോപാലകൃഷ്ണൻ, ഹസിംഹംസ, മുജീബ് റഹ്മാൻ, ടി.എം. റിഫാസ്, ഷമീർ വളവത്ത്, മുഹമ്മദ് ജെറിസ്, എം. യു. ഹാരിസ്, ലൈലാ കബീർ, ഷീജാ സുധീർ, സുനിത ഷമീർ എന്നിവർ സംസാരിച്ചു.