
കൊച്ചി: ബുർജ് ഖലീഫയും മുസാൻ ഡാമും അലിഫ് കൺനിറയെ കണ്ടു. സഹപാഠികളായ അർച്ചനയുടെയും ആര്യയുടെയും സൗഹൃദച്ചിറകിലേറി. കഴിഞ്ഞ ദിവസമാണ് ശാസ്താംകോട്ട ഡി.ബി. കോളേജിലെ വൈറൽ സൗഹൃദങ്ങൾ ദുബായി സന്ദർശിച്ചത്.
തളർന്ന കാലുകൾക്ക് പകരം താങ്ങായി ആര്യയും അർച്ചനയും അലിഫിനെ എടുത്തുകൊണ്ട് പോകുന്ന ചിത്രവും വീഡിയോയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെ അലിഫ് ഒരു സ്വകാര്യ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുബായ് കാണണമെന്ന ആഗ്രഹം പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപെട്ട സ്മാർട്ട് ട്രാവൽ എം.ഡി. അഫി അഹ്മദ് എല്ലാം ചെലവും ഏറ്റെടുത്ത് ഇവരെ ദുബായിൽ കൊണ്ടുപോകുകയായിരുന്നു. 
കഴിഞ്ഞ ദിവസമാണ് ഇവർ ദുബായിലെത്തിയത്. ബുർജ് ഖലീഫയ്ക്ക് മുന്നിലും ദുബായ് ഫ്രെയിമിലും എത്തിയിരുന്നു. മുസന്ദം യാത്ര, സിറ്റി ടൂർ, ഡസർട്ട് സഫാരി അടക്കം നിരവധി നാടും നഗരവും കണ്ടുകഴിഞ്ഞു. അലിഫിന്റെ മാതാവ് സീനത്ത് കൂടെയുണ്ട്. 
ദുബായുമായി പ്രണയത്തിലായെന്നും തിരികെ വരാൻ തോന്നുന്നില്ലെന്നും അലിഫ് പറയുന്നു