ksid

കൊച്ചി: ജലമാർഗമുള്ള ചരക്കുഗതാഗതത്തിന്റെ ഭാഗമായി 300 മെട്രിക് ടൺ ശേഷിയുള്ള ആസിഡ് ബാർജ് പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ( കെ.എസ്‌.ഐ.എൻ.സി ) കോർപ്പറേഷൻ നീറ്റിലിറക്കി. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ നിന്ന് ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസിലേക്ക് ആസിഡ് കൊണ്ടുപോകാനാണ് ഈ ബാർജ് പ്രധാനമായും ഉപയോഗിക്കുക. പ്രതിവർഷം 20,000 മെട്രിക് ടൺ ചരക്കുനീക്കമാണ് പ്രതീക്ഷിക്കുന്നതെന്ന് കോർപ്പറേഷൻ എം.ഡി പ്രശാന്ത് നായർ പറഞ്ഞു. നാലര കോടി രൂപയാണ് ബാർജിന്റെ നിർമ്മാണചെലവ് . തോപ്പുംപടിയിൽ നടന്ന ലളിതമായ ചടങ്ങിൽ കെ.എസ്‌.ഐ.എൻ.സി ജീവനക്കാരുടെ സാന്നിദ്ധ്യത്തിലാണ് ബാർജ് നീറ്റിലിറക്കിയത്.