car-accident-malianka

പറവൂർ: നിയന്ത്രണംവിട്ട കാർ മതിൽ ഇടിച്ചു തകർത്തു. മാല്യങ്കര - മൂത്തകുന്നം റോഡിൽ തറയിൽകവല വളവിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കൈതാരം സ്വദേശി ഡിബിനും കുടുംബവും ചെട്ടിക്കാട് പള്ളിയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നിയന്ത്രണംവിട്ട കാർ നെയ്ശ്ശേരിൽ അനിരുദ്ധന്റെ വീടിന്റെ മതിലിലാണ് ഇടിച്ചത്. മതിലും കാറിന്റെ മുൻഭാഗവും റോഡരികിലെ സൈൻ ബോർഡും തകർന്നു. ഒരു കുട്ടിയടക്കം അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ആർക്കും ഗുരുതരമായ പരിക്കുകളില്ല.