വൈപ്പിൻ: ലോക പരിസ്ഥിതി ദിനമായ നാളെ വൃക്ഷത്തൈ വിതരണവും പരിസ്ഥിതിദിന ബോധവത്കരണവും നടക്കും. വനം, വന്യജീവി വകുപ്പിന്റെയും ഓച്ചന്തുരുത്ത് സഹകരണബാങ്കിന്റെയും സഹകരണത്തോടെയാണ് ദിനാചരണം. ഓച്ചന്തുരുത്ത് സഹകരണ ബാങ്കിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ രാവിലെ ഒൻപതിന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എ. ജയമാധവൻ, കുഫോസ് ഫാം സൂപ്രണ്ട് കെ. കെ. രഘുരാജ് എന്നിവർ ബോധവത്കരണ സന്ദേശം നൽകും.