വൈപ്പിൻ : ചെറായി രക്തേശ്വരി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. അടിമാലി ജോയ്‌സ് ഐ. ടി. സി വിദ്യാർത്ഥി തോപ്രാംകുടി കൊന്നക്കൽ വീട്ടിൽ ആൽവിൻ ജോസഫ് (22) കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. അദ്ധ്യാപകരടക്കം 23 അംഗ സംഘമാണ് രക്തേശ്വരീ ബീച്ചിലെത്തിയത്.