കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിയായ ഉമ തോമസും രണ്ടാമതെത്തിയ ഡോ.ജോ ജോസഫും ഒഴികെ മത്സരി​ച്ച ആറ് പേർക്കും കെട്ടിവച്ച കാശ് നഷ്ടമാകും. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണനും ആറ് പേരിൽ ഉൾപ്പെടും. പോൾ ചെയ്ത വോട്ടുകളുടെ ആറിൽ ഒന്ന് ലഭിച്ചില്ലെങ്കിലാണ് കെട്ടിവച്ച 10,000 രൂപ തിരഞ്ഞെടുപ്പ് കമ്മിഷൻ തുക കണ്ടുകെട്ടുക. ആറിലൊന്ന് 16.7 ശതമാനമാണ്. രാധാകൃഷ്ണന് 9.57 ശതമാനം വോട്ടേ ലഭി​ച്ചുള്ളൂ.