accident

മൂവാറ്റുപുഴ: റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് ടോറസ് മറിഞ്ഞു. ആയവന ഗവ.ആയുർവേദ ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് ടോറസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോത്താനിക്കാട് ഭാഗത്തുനിന്ന് ലോഡ് കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.