
തൃക്കാക്കര: കാക്കനാട് നിന്ന് വെരുകിനെ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കാക്കനാട് സഹകരണ ആശുപത്രിക്ക് സമീപത്തെ ഓട്ടോ സ്റ്റാൻഡിലാണ് വെരുകിനെ കണ്ടെത്തിയത്. ഓട്ടോ തൊഴിലാളികൾ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ വിഷ്ണു വിജയ്, എസ്.പി.സി.എ സെക്രട്ടറി ടി.കെ. സജീവ്, അസി. കെ.ബി. ഇക്‌ബാൽ എന്നിവരുടെ നേതൃത്വത്തിൽ വെരുകിനെ വനം വകുപ്പിന് കൈമാറി.