vote

കൊച്ചി: തൃക്കാക്കരയിൽ പ്രതിഫലിച്ചത് ഭരണ വിരുദ്ധവികാരമാണെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. തിരഞ്ഞെടുപ്പ് മര്യാദകൾ ലംഘിച്ചുള്ള പ്രചരണമായിരുന്നു എൽ.ഡി.എഫിന്റേത്. ജാതി നോക്കി വോട്ടർമാരെ തരംതിരിച്ചു. വ്യാപക കള്ളവോട്ടിനും ശ്രമമുണ്ടായി. ഇതെല്ലാം തിരിച്ചറിഞ്ഞ വോട്ടർമാർ സർക്കാരിന് നൽകിയ താക്കീതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ഷിബു പറഞ്ഞു.