
കൊച്ചി: പച്ചാളം അഞ്ചിപ്പറമ്പിൽ കുടുംബ യോഗത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്‌കോളർഷിപ്പും പുരസ്‌കാരവും മുൻ സബ് ജഡ്ജ് അഡ്വ.എം.ആർ.ശശി വിതരണം ചെയ്തു. ഡോ.എ.കെ.ബോസ് അദ്ധ്യക്ഷത വഹിച്ചു. എം.എ.കമലാക്ഷൻ വൈദ്യർ, ഡോ.ഭഗവത്സ്, അഡ്വ.എ.കെ.രാധാകൃഷ്ണൻ, കെ.സി.സാജു എന്നിവർ സംസാരിച്ചു. പാലപ്പറമ്പിൽ പാർവതി ജോഷി സ്‌കോളർഷിപ്പും 12 വിദ്യാർത്ഥികൾ വിദ്യാഭ്യാസ അവാർഡും ഏറ്റുവാങ്ങി.