നെടുമ്പാശേരി: ഇലക്ട്രിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണം കൊച്ചി വിമാനത്താവളത്തിൽ വച്ച് കസ്‌റ്റംസ് പിടികൂടി. ഇൻഡിഗോ വിമാനത്തിൽ മസ്‌കറ്റിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അതിഖ് റഹ്മാന്റെ പക്കലാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം 582 ഗ്രാം സ്വർണം കണ്ടെത്തിയത്. ഇതിന് ഏകദേശം 31 ലക്ഷം രൂപവരും. ഇലക്ട്രിക് സ്‌പ്രേയർ, ഫേഷ്യൽ സ്റ്റീമർ ഉപകരണങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.