
കൊച്ചി: കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്കൂളിന്റെയും ബെഥേൽ ഫൗണ്ടേഷന്റെയും ചെയർമാനായ തോമസ് വടക്കേക്കുറ്റ് നിര്യാതനായി. ക്രൈസ്തവ രംഗത്ത് അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. വടക്കേക്കുറ്റ്, ഗുഡ് ന്യൂസ് വീക്കിലിയുടെ സ്ഥാപക മാനേജിംഗ് എഡിറ്റർ, പെന്തക്കോസ്തൽ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ, ഐ.പി.സി മുൻ ജനറൽ ട്രഷറർ, ഗിദെയൻസ് ഇന്റർനാഷണലിന്റെ എറണാകുളം ചാപ്ടർ മുൻ പ്രസിഡന്റ്, ബിസിനസ് മെൻ ഫെല്ലോഷിപ്പ് എറണാകുളം ചാപ്ടർ പ്രസിഡന്റ്, അഡ്മിറൽ ട്രാവലിന്റെ സ്ഥാപകൻ, കേരള ട്രാവൽ ഏജൻസ് അസോസിയേഷൻ സ്ഥാപക ചെയർമാൻ, കേരള മിഡ് ഡേ ടൈംസ് ചീഫ് എഡിറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഏലിയാമ്മ തോമസ്. മക്കൾ: സാബു തോമസ് വടക്കേക്കുറ്റ് (ഡയറക്ടർ, ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂൾ കലൂർ), മിനി വർഗീസ്, ഗ്ലോറി വറുഗീസ്, മേഴ്‌സി ജോൺ (ദുബായ്), സാം വടക്കേക്കുറ്റ് (അമേരിക്ക), സന്തോഷ് വടക്കേക്കുറ്റ് (അമേരിക്ക). മരുമക്കൾ: അനിത സാബു വടക്കേക്കുറ്റ്, വർഗീസ് ജേക്കബ് (സിന്തെറ്റ്, കോലഞ്ചേരി), ജോൺ വറുഗീസ്, ആഷ്‌ലി ജോൺ, എൽസാ സാം, ജോയ്‌സ് സന്തോഷ്. സംസ്‌കാരം പിന്നീട്.