maradu-congress

മരട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർ മരടിലും ആഹ്ളാദ പ്രകടനം നടത്തി. കുണ്ടന്നൂർ ജംഗ്ഷനിൽ നിന്ന് തുടങ്ങിയ റാലി മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് സി.ഇ.വിജയൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ.ദേവരാജൻ, ആന്റണി കളരിക്കൽ, സുനില സിബി, ശകുന്തള പുരുഷോത്തമൻ, അജിത നന്ദകുമാർ, ഹസീന ജലാൽ, നജീബ്, ബിനോയ് തോമസ്, ബേബി പോൾ, ശോഭ ചന്ദ്രൻ, മോളി ഡെന്നി, അമ്മിണി പോൾ എന്നിവർ പ്രസംഗിച്ചു.