
തൃപ്പൂണിത്തുറ: ഉമ തോമസിന്റെ വിജയത്തിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.സി.പോൾ, കെ.കേശവൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഡി.അർജുനൻ, പി.ഡി.ശ്രീകുമാർ, ജോഷിസേവ്യർ എന്നിവർ പ്രസംഗിച്ചു. കെ.ബി.വേണുഗോപാൽ, ഇ.എസ്.സന്ദീപ്, ആർ.രശ്മി, ജെസി ജോർജ്, കനക വേലായുധൻ, ദേവി കണങ്ങനാട്ട്, ദേവിപ്രിയ, വി.പി സതീശൻ, നഗരസഭ കൗൺസിലർമാരായ രോഹിണി കൃഷ്ണകുമാർ, പി.കെ.ജയകുമാർ എന്നിവർ നേതൃത്വം നൽകി.