t

ഉദയംപേരൂർ: എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് പരിസ്ഥിതി ക്ലബ്ബ്, എസ്.പി.സി യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കാവിൽ നിന്നാരംഭിച്ച വൃക്ഷജാഥ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, എസ്.ഐ എം.പി പ്രസന്നജിത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഗ്രൗണ്ടിൽ വാർഡ് മെമ്പർ പി.ഗഗാറിനും കുട്ടികളും ചേർന്ന് വൃക്ഷത്തൈ നട്ടു. പ്രിൻസിപ്പൽ ഇ.ജി ബാബു, പ്രധാന അദ്ധ്യാപിക എം.പി.നടാഷ, പി.ടി.എ. പ്രസിഡന്റ് ആർ. ശ്രീജിത്ത്, ശാഖാ സെക്രട്ടറി ഡി.ജിനുരാജ് എന്നിവർ നേതൃത്വം നൽകി. കെ.ആർ.ബൈജു, എൻ.ആർ ബാബു,​ സി.പി.ഒമാരായ ടി.സർജു, ഡി.സിബി എന്നിവർ പങ്കെടുത്തു. വൃക്ഷത്തൈകൾ പരിപാലിക്കുന്ന കുട്ടിക്ക് വൃക്ഷമിത്ര അവാർഡുകളും സ്കൂൾ ഏർപ്പെടുത്തിയിട്ടുണ്ട്.