viswajyath

അങ്കമാലി:തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ,സബ് ജൂനിയർ നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം.എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച വിശ്വജ്യോതി സ്‌കൂളിലെ കുട്ടികൾ 21സ്വർണവും 12 വെള്ളിയും ഒമ്പത് വെങ്കല മെഡലകളും സ്വന്തമാക്കി. ഗ്രൂപ്പ്-രണ്ട്പെൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ച് ഇനങ്ങളിലായി നാല് സ്വർണവും ഒരുവെള്ളിയും നേടി നിക്കോൾ പോളി വ്യക്തിഗതചാമ്പ്യനായി.ജോസഫ് വി.ജോസ്,റസൽ ജോൺജൂഡ്,കാരൺ ബെന്നി, നിക്കോൾ പോളി,ഐറിസ് മനോജ്,ഗായത്രി ദേവ് എന്നിവർ കേരള ടീമിനെ പ്രതിനിധീകരിച്ച് ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. മെഡൽ ജേതാക്കളെ സ്‌കൂൾ മാനേജർ ഫാ.അഗസ്റ്റിൻ മാമ്പിള്ളി,പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്ങൽ,വൈസ് പ്രിൻസിപ്പൽ ഫാ.ഡോൺ മഞ്ഞളി,പരിശീലകൻ അനിൽകുമാർ എന്നിവർ അഭിനന്ദിച്ചു.