പറവൂർ: പറവൂർ ഈഴവ സമാജം വാർഷിക പൊതുയോഗം ഇന്ന് രാവിലെ 9.30ന് പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പ്രസിഡന്റ് എൻ.പി. ബോസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.കെ. സജീവൻ, ട്രഷറർ പി.ജെ. ജയകുമാർ, സ്കൂൾ മാനേജർ പി.എസ്. ഹരിദാസ് തുടങ്ങിയവർ സംസാരിക്കും.