അങ്കമാലി: നായത്തോട് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ അമ്മിണിസി.എം അദ്ധ്യക്ഷത വഹിച്ചു. നവയുഗ കലാസമിതി പ്രസിഡന്റ് രതീഷ് കുമാർ കെ. മാണിക്യംമംഗലം, മാതൃകമ്മിറ്റി അംഗങ്ങളായ നാരായണൻ നമ്പ്യാരത്ത്, സുജ വേലായുധൻ സുമതി അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.