കൊച്ചി: കൊച്ചി ഭാരതീയ വിദ്യാഭവൻ കേന്ദ്രയുടെ തിരുവാങ്കുളത്തെ പുതിയ ബാലമന്ദിർ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഭാരതീയ വിദ്യാഭവൻ ചെയർമാൻ സി.എ.വേണുഗോപാൽ നിർവഹിച്ചു. വൈസ് ചെയർമാൻ ഗോപിനാഥൻ, സെക്രട്ടറി ശങ്കരനാരായണൻ, ഡയറക്ടർ ഇ.രാമൻകുട്ടി, മുൻഷി വിദ്യാശ്രമം പിൻസിപ്പൽ കെ.വൈ.മിനി, പ്രിൻസിപ്പൽ കെ.എസ്.ലത, അദ്ധ്യാപിക പ്രിയാ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. പുതിയ മന്ദിരത്തിൽ പത്ത് ക്ലാസ് മുറികളും കളിസ്ഥലവും പൂന്തോട്ടവുമുണ്ട്.