
പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് സംസ്കൃത സമാജവും ഫോറസ്റ്ററി ക്ളബ്ബും ചേർന്ന് ഔഷധസസ്യ പ്രദർശനവും വിതരണവും നടത്തി. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, ഡോ. എൻ.ഡി. ഷിബു, വി.പി. അനൂപ് തുടങ്ങിയവർ സംസാരിച്ചു.