p

കൊച്ചി: സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലെ നടപ്പാക്കാത്ത പദ്ധതികൾ വെളിച്ചത്തുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണം. യു.ഡി.എഫിന്റെ വർഗീയ വിരുദ്ധനിലപാടിനുള്ള അംഗീകാരം കൂടിയാണ് തൃക്കാക്കര ജനവിധിയെന്ന് സതീശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ പേരിൽ വ്യാജ ട്രൂ കോളർ ഐ.ഡി ഉണ്ടാക്കാക്കിയത് സി.പി.എമ്മാണ്. കള്ളവോട്ട് ചെയ്യാനെത്തി പിടിയിലായ ആളുടെ കൈയിൽ വ്യാജ ഐ.ഡി കാർഡുണ്ടായിരുന്നു. വ്യാജ വീഡിയോയ്ക്കൊപ്പം വ്യാജ ട്രൂകോളർ ഐ.ഡി ഉണ്ടാക്കിയവരെയും വ്യാജ ഐ.ഡി കാർഡുകൾ ഉണ്ടാക്കിയവരെയും കണ്ടെത്തണം.

സെമി കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസിനെ മാറ്റിയെടുക്കൽ പതിയെ യാഥാർത്ഥ്യമാവുകയാണ്. പാർട്ടിയെയും മുന്നണിയെയും അധികാരത്തിൽ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും സതീശൻ വ്യക്തമാക്കി.

 കെ.വി. തോമസിനെ അധിക്ഷേപിച്ചത് സി.പി.എം

പ്രൊഫ. കെ.വി തോമസിനെതിരെ തങ്ങളാരും വംശീയ അധിക്ഷേപം നടത്തിയിട്ടില്ല. തിരുത തോമയെന്ന് ആദ്യം വിളിച്ച സി.പി.എമ്മുകാർ തന്നെയാണ് ചുവന്ന ഷാളിട്ട് സ്വീകരിച്ചതും. ഒരു വ്യക്തിയെയും പിന്നാലെ നടന്ന് വേട്ടയാടാൻ കോൺഗ്രസിന് താത്പര്യമില്ലെന്നും സതീശൻ പറഞ്ഞു.

 ട്വ​ന്റി​ 20​ ​സ്ഥാ​നാ​ർ​ത്ഥി​യി​ല്ലാ​ത്ത​ത് സ​ഹാ​യ​മാ​യി​:​ ​എം.​എം.​ ​ഹ​സൻ

തൃ​ക്കാ​ക്ക​ര​യി​ൽ​ ​ട്വ​ന്റി​ 20​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​നി​റു​ത്താ​ത്ത​ത് ​ഉ​മ​ ​തോ​മ​സി​ന് ​സ​ഹാ​യ​മാ​യെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ​ഹ​സ​ൻ​ ​പ​റ​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​സ്‌​ക്ല​ബ് ​സം​ഘ​ടി​പ്പി​ച്ച​ ​മീ​റ്റ് ​ദി​ ​പ്ര​സി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​പി.​സി.​ ​ജോ​ർ​ജി​നെ​ ​ഇ​റ​ക്കി​ ​വ​ർ​ഗീ​യ​ ​ധ്രു​വീ​ക​ര​ണ​ത്തി​ന് ​ശ്ര​മി​ച്ച​ ​ബി.​ജെ.​പി​ ​ദ​യ​നീ​യ​ ​പ​രാ​ജ​യ​ത്തി​ൽ​ ​നി​ന്ന് ​പാ​ഠം​ ​പ​ഠി​ക്ക​ണം.​ ​സി​ൽ​വ​ർ​ലൈ​നി​നെ​തി​രെ​ ​സി.​പി.​എ​മ്മി​ൽ​ ​ത​ന്നെ​ ​എ​തി​ർ​പ്പു​ണ്ട്.​ ​ഉ​മ​യു​ടെ​ ​ഭൂ​രി​പ​ക്ഷം​ ​കു​റ​യു​മെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​ഡൊ​മി​നി​ക് ​പ്ര​സ​ന്റേ​ഷ​ൻ​ ​പ​റ​ഞ്ഞ​ത് ​പി​ന്നീ​ട് ​അ​ദ്ദേ​ഹ​ത്തി​ന് ​ത​ന്നെ​ ​മോ​ശ​മെ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ടാ​കും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​വ​രെ​ ​സ്‌​തം​ഭി​പ്പി​ച്ച് ​മ​ന്ത്രി​മാ​ർ​ ​കൂ​ട്ട​ത്തോ​ടെ​ ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​ക്യാ​മ്പ് ​ചെ​യ്‌​ത​ത് ​ക്രി​മി​ന​ൽ​ ​കു​റ്റ​മാ​ണ്.​ ​തോ​മ​സ് ​മാ​ഷി​ന് ​ഇ​ഷ്‌​ട​മു​ള്ള​ ​തി​രു​ത​യു​മാ​യാ​ണ് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ർ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വീ​ടി​ന് ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​ത്.​ ​സി.​പി.​എം​ ​ആ​യി​രു​ന്നെ​ങ്കി​ൽ​ ​ക​രി​ഓ​യി​ലും​ ​ബോം​ബു​മാ​യി​രി​ക്കും​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും​ ​ഹ​സ​ൻ​ ​പ​രി​ഹ​സി​ച്ചു.

 കോ​ൺ​ഗ്ര​സി​ന്റെ​ ​വി​ജ​യം​ ​പി​ണ​റാ​യി​യു​ടെ​ ​പി​ടി​പ്പു​കേ​ട്:​ ​കെ.​സു​രേ​ന്ദ്രൻ

രാ​ജ്യ​ത്ത് ​എ​ല്ലാ​യി​ട​ത്തും​ ​ത​ക​ർ​ന്ന​ടി​ഞ്ഞ​ ​കോ​ൺ​ഗ്ര​സി​ന് ​ജീ​വ​വാ​യു​വാ​യി​ ​തൃ​ക്കാ​ക്ക​ര​യി​ലെ​ ​ജ​യം​ ​മാ​റി​യെ​ന്നും​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​പി​ടു​പ്പു​കേ​ടാ​ണ് ​അ​തി​ന് ​കാ​ര​ണ​മെ​ന്നും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ.​ ​ഐ.​സി.​യു​വി​ൽ​ ​കി​ട​ന്ന​ ​കോ​ൺ​ഗ്ര​സി​ന് ​സി.​പി.​എ​മ്മാ​ണ് ​ഓ​ക്‌​സി​ജ​ൻ​ ​ന​ൽ​കി​യ​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തോ​റ്റി​ട്ടും​ ​സി​ൽ​വ​ർ​ ​ലൈ​നു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​ദു​ര​ഭി​മാ​ന​മാ​ണ്.​ ​ഇ​നി​യെ​ങ്കി​ലും​ ​അ​ഹ​ങ്കാ​രം​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക​ണം.​ ​സി​ൽ​വ​ർ​ലൈ​ൻ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ലെ​ ​പ്രാ​യോ​ഗി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ജ​ന​ങ്ങ​ൾ​ക്ക് ​വേ​ണ്ടാ​ത്ത​ ​പ​ദ്ധ​തി​യു​മാ​യി​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.