അങ്കമാലി: കിടങ്ങൂർ ശ്രീനാരായണ ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്ന് പച്ചക്കറിവിത്ത് വിതരണം ചെയ്യും. ലൈബ്രറി അങ്കണത്തിൽ ജില്ല ലൈബ്രറി കൗൺസിൽ അഗം കെ.കെ.സുരേഷ് ഉദ്ഘാടനം നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് പി.വി. ബൈജു അദ്ധ്യക്ഷനാകും. എസ്. അരവിന്ദൻ, സൈജു ഗോപാലൻ, ധന്യ സജി, സുബിൻ ഷാജി എന്നിവർ പങ്കെടുക്കും.