പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഹരിതം സഹകരണം പദ്ധതിയിൽ വിവിധയിനം ഫലവൃക്ഷത്തൈകളും പച്ചക്കറി വിത്തും വിതരണം ചെയ്തു. വിതരണോദ്ഘോടനം ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് നിർവഹിച്ചു. ഭരണസമിതി അംഗം എം.ജി. നെൽസൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ജയ്സി, പി.എൻ. വിജയൻ, പി.കെ. മണി, രാജു ജോസ് തുടങ്ങിയവർ പങ്കെടുത്തു. പൊതുയിടങ്ങളിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നതിനുള്ള സഹായവും ബാങ്ക് നൽകും.