തൃപ്പൂണിത്തുറ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറയിലെ 500 വിവിധ കേന്ദ്രങ്ങളിൽ സി.പി.എം വൃക്ഷത്തൈകൾ നടുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം എം.സി.സുരേന്ദ്രൻ തൃപ്പൂണിത്തുറ മിനി ബൈപ്പാസിലും ടി.സി.ഷിബു തെക്കൻ പറവൂർ ചക്കത്തുകാടും ഏരിയ സെക്രട്ടറി പി.വാസുദേവൻ എരൂർ പിഷാരികോവിലിലും ഉദ്ഘാടനം ചെയ്യും.