
പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനീയറിംഗ് കോളേജിലെ ലോകപരിസ്ഥിതി ദിനാചരണം കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ടി.വി. സജീവ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പി.എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ആർ. സഞ്ജുന, വകുപ്പ് മേധാവികളായ കെ.ആർ. രേഷ്മ, സിജി രാമകൃഷ്ണൻ, വിദ്യാർത്ഥി പ്രതിനിധികളായ ഐശ്വര്യ രാജേഷ്, പി.എം. അഞ്ജലി തുടങ്ങിയവർ സംസാരിച്ചു. ബോധവത്കരണ ക്ളാസും കലാപരിപാടികളും നടന്നു.