
പള്ളുരുത്തി: എസ്.എൻ.ഡി.പി കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാൽപ്പതാംഘട്ട വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വി.ജി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി.കിഷോർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ,യോഗം ഡയറക്ടർ ബോർഡംഗം സി.കെ.ടെൽഫി, യൂണിയൻ കൗൺസിലർമാരായ ടി.വി.സാജൻ, എ.ബി.ഗിരീഷ്, ഇ.വി.സത്യൻ, ഡോ.അരുൺ അംബു, ഷിജു ചിറ്റേപ്പള്ളി, വനിതാസംഘം ചെയർപേഴ്സൺ സൈനി പ്രസാദ്, എസ്.ഡി.പി.വൈ. പ്രസിഡന്റ് സി.ജി.പ്രതാപൻ എന്നിവർ പ്രസംഗിച്ചു. പായിപ്ര ദമനൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള അദ്ധ്യാപക സംഘമാണ് ക്ലാസുകൾ നയിച്ചത്.